തൈക്കാട്ടുശ്ശേരിയിൽ കോവിഡ് സന്ദേശ പ്രചാരണം

പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക്​ പഞ്ചായത്ത് കോവിഡ് ബോധവത്കരണ സന്ദേശങ്ങൾ പൊതു വിശ്രമകേന്ദ്രങ്ങളുടെ മതിലുകളിൽ എഴുതി ആദ്യഘട്ടം പൂർത്തിയാക്കി. തെരഞ്ഞെടുത്ത സ്കൂളുകളുടെയും മറ്റ് പൊതുയിടങ്ങളുടെയും മതിലുകളിലെഴുതി രണ്ടാംഘട്ടത്തിനും തുടക്കംകുറിച്ചു. ബ്ലോക്ക്​ പഞ്ചായത്തിന് കീഴിലുള്ള അഞ്ചു പഞ്ചായത്തിലെ പ്രധാനപ്പെട്ട സ്കൂളുടെ ചുമരുകളിലും തെരഞ്ഞെടുക്കപ്പെട്ട പൊതു മതിലുകളിലുമാണ് സന്ദേശങ്ങൾ എഴുതുന്നത്. ആദ്യ വ്യാപനത്തിൽ അരൂക്കുറ്റി-ചേർത്തല റോഡ്, എം.എൽ.എ റോഡുകളിലെ ​ശോച്യാവസ്ഥയിലായ പതിനഞ്ചോളം വിശ്രമകേന്ദ്രങ്ങളിൽ പ്രതിരോധ സന്ദേശങ്ങൾ എഴുതിയിരുന്നുവെന്ന്​ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എം. പ്രമോദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.