സൈക്കോളജിസ്റ്റ് നിയമനം: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം) തസ്തികയിൽ സ്ത്രീ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഫെബ്രുവരി 10ന് വൈകുന്നേരം അഞ്ചിനകം ലഭിക്കത്തക്ക വിധത്തിൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. എം.എസ്‌സി/ എം.എ (സൈക്കോളജി), ഒരു വർഷത്തെ പ്രവൃത്തി പരിചയം ആണ് യോഗ്യത. 23 വയസിനും 45 വയസിവും ഇടയിലാവണം പ്രായം. പ്രതിമാസം 12,000 രൂപ വേതനം. വിശദവിവരങ്ങൾക്ക്: 0471-2348666, keralasamakhya@gmail.com, www.keralasamakhya.org.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.