തെരുവുനായ്​ക്കളുടെ കടിയേറ്റ് അഞ്ച്​ ആട്​ ചത്തു

അരൂർ: തെരുവുനായ്​ക്കളുടെ കടിയേറ്റ്​ അഞ്ച്​ ആട്​ ചത്തു. കഴിഞ്ഞ രാത്രി അരൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പീടിയേക്കൽ ബഷീറിന്‍റെ ആടുഫാമിൽ കയറിയ തെരുവുനായ്​ക്കളാണ്​ അഞ്ച്​ ആടിനെ കടിച്ചുകൊന്നത്​. മൂന്ന്​ തള്ള ആടും രണ്ട്​ കുഞ്ഞുമാണ് ചത്തത്. മറ്റ്​ നാല് ആടിനും കടിയേറ്റു. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പറഞ്ഞു. വെറ്ററിനറി ഡോക്ടർ സ്ഥലത്തെത്തി പരിശോധന നടത്തി. ആടുഫാമിന് സമീപത്ത് അഞ്ഞൂറിലധികം താറാവിനെ വളർത്തുന്നുണ്ട്. ഒരാഴ്ച മുമ്പ് അരൂർ, ചന്തിരൂർ എന്നിവിടങ്ങളിൽ രണ്ട്​ വീട്ടിൽ 450 താറാവിനെയാണ് തെരുവുനായ്​ക്കൾ കൊന്നത്. ചിത്രം ബഷീറിന്‍റെ വീട്ടിൽ നായ്​ക്കളുടെ കടിയേറ്റ് ചത്ത ആടുകൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.