മെഡിക്കൽ സീറ്റ് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ

കുട്ടനാട്: എം.ബി.ബി.എസ്, എം.ഡി സീറ്റ് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ പ്രതി പിടിയിൽ. പത്തനംതിട്ട നെടുമ്പ്രം നടുവിലേമുറി ഓട്ടോഫിസ് റോഡിൽ ജനിമോൻസ് കോട്ടേജിൽ ബൈജു സൈമണാണ് (46) മാന്നാർ പൊലീസിന്‍റെ പിടിയിലായത്. തലവടി സ്വദേശികളായ രണ്ടുപേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. എം.ബി.ബി.എസ് സീറ്റിന് ഒരാളിൽനിന്ന് 1,51,2000 രൂപയും, എം.ഡിക്ക് മറ്റൊരാളിൽനിന്ന് 20,90,000 രൂപയും വാങ്ങിയെന്നാണ് ഇയാൾക്കെതിരെ പരാതി. പണം നൽകി മാസങ്ങൾ പിന്നിട്ടിട്ടും വാഗ്ദാനം ചെയ്ത സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് വിദ്യാർഥികളുടെ കുടുംബം പൊലീസിൽ പരാതിപ്പെട്ടത്. മാന്നാർ ​പൊലീസിന്റെ പിടിയിലായ ബൈജു സൈമണെ എടത്വ പൊലീസ്​ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ബംഗളൂരു ഉൾപ്പെടെ പലസ്ഥലങ്ങളിൽ നിന്ന് മെഡിക്കൽ സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി സൂചനയുണ്ട്. എടത്വ സി.ഐ ആനന്ദ ബാബു, എസ്.ഐ. അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്. പണം നഷ്ടമായവർ എടത്വ പൊലീസുമായി ബന്ധപ്പെടണമെന്ന് സി.ഐ അറിയിച്ചു. APL baiju saimon ബൈജു സൈമൺ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.