ചെങ്ങന്നൂർ: വീട്ടമ്മക്ക് രക്ഷകനായി ജനപ്രതിനിധിയായ ഓട്ടോഡ്രൈവർ. കടുത്തപനി ബാധിച്ച തിരുവൻവണ്ടൂർ ഇരമല്ലിക്കര വൈകുണ്ഠത്തിൽ ഉണ്ണികൃഷ്ണപിള്ളയുടെ ഭാര്യ ജയലക്ഷ്മിയെയാണ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം ടി. ഗോപി ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി കടുത്തപനിയിൽ അവശതയിലായ ജയലക്ഷ്മിയെ ആശുപത്രിയിലെത്തിക്കാൻ മക്കൾ പല സ്വകാര്യ വാഹന ഉടമകളെയും വിളിച്ചപ്പോൾ വരാനാരും കൂട്ടാക്കിയില്ല. 108 ആംബുലൻസ് വിളിച്ചെങ്കിലും പനിയാണെന്നറിഞ്ഞപ്പോൾ കൊണ്ടുപോകാൻ അനുവാദമില്ലെന്ന് പറഞ്ഞ് ഡ്രൈവർ ആലപ്പുഴ കൺട്രോൾ റൂമിലെ നമ്പർ നൽകി. അവിടെ വിളിച്ചപ്പോൾ ഇത്രയും ദൂരമെത്താൻ സാധിക്കില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. തുടർന്നാണ് തിരുവൻവണ്ടൂർ ഓട്ടോസ്റ്റാൻഡിലെ ഡ്രൈവറും ബ്ലോക്ക് മെംബറുമായ ഗോപി ഇരമല്ലിക്കരയിലെത്തി ജയയെ തിരുവല്ല താലൂക്ക് ഗവ. ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ 30നും സമാനമായ മറ്റൊരു സംഭവവുമുണ്ടായതായി നാട്ടുകാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.