വിശക്കുന്നവരില്ലാത്ത കായംകുളം: കാരുണ്യത്തിന്‍റെ ഒരുവർഷം പൂർത്തിയാക്കി

കായംകുളം: കായംകുളം ടൗണിൽ​ എത്തുന്നവർ വിശപ്പ് അറിഞ്ഞിട്ട് ഒരുവർഷമാകുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം സജ്ജീകരിച്ച അലമാരയിൽ ഏതുസമയവും ഭക്ഷണമുള്ളതാണ് ടൗണിനെ വിശപ്പുരഹിതമാക്കുന്നത്. അസോസിയേഷൻ ഓഫ് കൾചറൽ ആന്‍ഡ്​ ചാരിറ്റബിൾ ഓർഗനൈസേഷൻസാണ് വിശപ്പുരഹിത അലമാര സ്ഥാപിച്ചത്. ഉച്ചക്ക് 100 ഊണും രാവിലെയും വൈകീട്ടും 40 പേർക്ക് ബ്രഡ്, ബൺ, ഏത്തക്കായ്​ എന്നിവയുമാണ് വിതരണം ചെയ്യുന്നത്. കൂടാതെ വിശപ്പടക്കാനാവശ്യമായ ഏതെങ്കിലും ഒരുവിഭവം ഏതുസമയവും ഇവിടുണ്ടാകും. ആവശ്യത്തിന് മിനറൽ വാട്ടറുമുണ്ടാകും. വിശേഷ ദിവസങ്ങളിൽ വിഭവങ്ങൾക്കും പ്രത്യേകതകളുണ്ടാകും. നഗരത്തിൽ അലഞ്ഞുനടക്കുന്ന അമ്പതോളം പേർ സ്ഥിരമായി ഇതിനെ ആശ്രയിക്കുന്നുണ്ട്. വിജയകരമായ ഒന്നാം വാർഷികം കൂടുതൽ പേർക്ക് ഭക്ഷണം വിതരണം ചെയ്താണ് ആഘോഷിച്ചത്. നഗരസഭ ചെയർപേഴ്സൻ പി. ശശികല ക്ലീൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പത്തനാപുരം ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. അകോക്ക് മണ്ഡലം പ്രസിഡന്റ് പ്രഭാഷ് പാലാഴി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന വർക്കിങ്​ പ്രസിഡന്റ് മുഹമ്മദ് ഷമീർ, സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ് കുമാർ , സെക്രട്ടറി അബി ഹരിപ്പാട്, ട്രഷറർ അഭിലാഷ് ഭാർഗവൻ, മണ്ഡലം ഭാരവാഹികളായ ജോസഫ് പുത്തേത്ത്, മായ സഞ്ജയ്, നാസർ പുല്ലുകുളങ്ങര, മധുപോൾ പ്രതീക്ഷ, അൻവർ 108, ശ്രീദേവി അന്തർജനം, നിസ, ഷാഫി പ്രതാംഗമൂട്, ഷൈജു ഗ്രീൻ ഫോറസ്റ്റ്, ദിനേശ് വള്ളികുന്നം, കണ്ണൻ ബാബു, ഷാനവാസ്​ എന്നിവർ സംസാരിച്ചു. ചിത്രം: APLKY1ACCOK വിശപ്പുരഹിത അലമാര പദ്ധതിയുടെ വാർഷികാഘോഷം കായംകുളത്ത് സ്നേഹഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.