പൊലീസ്​ ജീപ്പ് തടഞ്ഞ സംഭവം: ഒരാൾകൂടി അറസ്​റ്റിൽ

അമ്പലപ്പുഴ: പൊലീസ് ജീപ്പ് തടഞ്ഞ് സംഘർഷമുണ്ടാക്കിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കുമ്പളങ്ങി പഞ്ചായത്ത് വടക്കേടത്ത് രമേശിനെയാണ്​ (50) പുന്നപ്ര പൊലീസ് അറസ്റ്റ്​ ചെയ്തത്​. സംഭവദിവസം വണ്ടാനം മാധവമുക്കിലുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു രമേശ്. ഇതോടെ കേസിൽ ഇതുവരെ 13 പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ 12 പേരും റിമാൻഡിലാണ്​. കണ്ടാലറിയാവുന്ന 24 പേർക്കെതിരെയാണ്​ പൊലീസ്​ കേസെടുത്തത്​. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 10ന്​ വണ്ടാനം മാധവമുക്കിന് പടിഞ്ഞാറ് കുരിശടിക്കുസമീപമാണ്​ പുന്നപ്ര സി.ഐ പ്രതാപചന്ദ്രന്‍റെ ജീപ്പ് തടഞ്ഞത്. മദ്യപിച്ച് യുവാക്കൾ ബഹളമുണ്ടാക്കുന്നുണ്ടെന്നറിഞ്ഞെത്തിയ പൊലീസ് കുരിശടിക്കുസമീപം നിന്ന യുവാവിനെ ജീപ്പിൽ കയറ്റിയതോടെ പരിസരവാസികളായ സ്ത്രീകളടക്കമുള്ളവർ ജീപ്പ് തടയുകയും ചില്ലുകൾ പൊട്ടിക്കുകയും ചെയ്തെന്നാണ് കേസ്. വിവരം അറിഞ്ഞെത്തിയ അമ്പലപ്പുഴ ഡിവൈ.എസ്.പി സുരേഷ് കുമാറിന്‍റെ ജീപ്പിനുനേരെയും കല്ലേറുണ്ടായി. സംഭവത്തിൽ ഏതാനും പൊലീസുകാർക്കും നാട്ടുകാർക്കും പരിക്കേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.