പൂച്ചാക്കൽ: പൂച്ചാക്കൽ തെക്കേക്കര-വീരമംഗലം വരെ റോഡ് പുനർനിർമാണത്തിന്റെ പേരിൽ അധികാരികൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വെൽഫെയർ പാർട്ടി. ചേർത്തല-അരൂക്കുറ്റി റോഡിലെ ബാക്കിഭാഗങ്ങളിൽ പുനർനിർമാണം പൂർത്തിയാക്കിയിട്ട് ഒരുവർഷത്തിലധികമായി. പൂച്ചാക്കൽ പാലത്തിന്റെ ഇരുഭാഗങ്ങളും തകർന്നുകിടന്ന് നിരവധി അപകടം സംഭവിച്ചിട്ടും അധികാരികൾക്ക് കുലുക്കമില്ല. പൊടിശല്യം കൊണ്ട് വ്യാപാരികളും പരിസരവാസികളും വലയുകയാണ്. നിരന്തര സമരങ്ങൾക്കൊടുവിൽ അരൂർ എം.എൽ.എയുടെ സാന്നിധ്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരോടൊപ്പം ഉദ്യോഗസ്ഥർ മാസങ്ങൾക്കുമുമ്പ് വിവരങ്ങൾ എടുത്തിരുന്നു. പിന്നീട് ഒരു പ്രവർത്തനവും നടന്നില്ല. സമരങ്ങളെത്തുടർന്ന് പൊതുമരാമത്ത് അധികാരികൾ ജെ.സി.ബിയുമായി വന്ന് അവിടെയും ഇവിടെയും തോണ്ടി റോഡ് നിർമാണം ആരംഭിച്ചെന്ന പ്രതീതി സൃഷ്ടിക്കുകയായിരുന്നു. അധികാരികളുടെ കള്ളക്കളി പുറത്തുകൊണ്ടുവരാൻ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.എ. റാഷിദിന്റെ നേതൃത്വത്തിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയതോടെ വീണ്ടും റോഡുപണി ആരംഭിച്ചെന്ന് കാണിക്കാൻ ശ്രമിക്കുകയായിരുന്നു. ഒന്നോ രണ്ടോ ദിവസത്തിനുശേഷം ഇതും നിലച്ചു. ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കുന്ന സമീപനവുമായി അധികാരികൾ മുന്നോട്ട് പോയാൽ വ്യാപാരികളെയും പരിസരവാസികളെയും വാഹനയാത്രികരെയും ഉൾപ്പെടുത്തി സമരത്തിന് നേതൃത്വം നൽകുമെന്ന് മണ്ഡലം പ്രസിഡന്റ് അറിയിച്ചു. ചിത്രം: പൂച്ചാക്കൽ തെക്കേക്കരയിൽ റോഡ് പൊളിച്ചിട്ടനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.