ആലപ്പുഴ: ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം കലക്ടർ എ. അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. ഓണ്‍ലൈന്‍ പരിപാടിയില്‍ കലക്ടര്‍ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ ആന്റണി സ്‌കറിയ അധ്യക്ഷത വഹിച്ചു. അഡീഷനല്‍ ജില്ല മജിസ്‌ട്രേറ്റ് ജെ. മോബി, ഡെപ്യൂട്ടി കലക്ടര്‍ (എല്‍.ആര്‍) എസ്. സന്തോഷ് കുമാര്‍, ഡെപ്യൂട്ടി കലക്ടര്‍ (ഡി.എം) ആശാ സി. എബ്രഹാം, സ്വീപ്പ് നോഡല്‍ ഓഫിസര്‍ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇതോടനുബന്ധിച്ച് നടന്ന ജില്ലതല ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ മാവേലിക്കര മാര്‍ ഇവാനിയോസ് കോളജ് ഒന്നാംസ്ഥാനം നേടി. ആലപ്പുഴ എസ്.ഡി. കോളജിനും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ പോസ്റ്റര്‍ രചന മത്സരത്തില്‍ തിരുനല്ലൂര്‍ ഗവ. എച്ച്.എസ്.എസിലെ പി.എല്‍. വിഷ്ണു, ആലപ്പുഴ ടി.ഡി.എച്ച്.എസ്.എസിലെ ആദിത്യ അജയ്, ഹരിപ്പാട് ജി.എം.ബി.എച്ച്.എസ്.എസിലെ അഖില്‍ രതീഷ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. APL election collector ദേശീയസമ്മതിദായക ദിനാചരണത്തിന്‍റെ ജില്ലതല ഉദ്ഘാടനച്ചടങ്ങില്‍ കലക്ടർ എ. അലക്‌സാണ്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു സിസ്റ്റർ ലിൻഡക്കും പ്രേംസായി ഹരിദാസിനും പുരസ്കാരം ആലപ്പുഴ: സീനിയർ ചേംബർ ഇന്റർനാഷനൽ പുരസ്കാരം സിസ്റ്റർ ലിൻഡക്കും പ്രേംസായി ഹരിദാസിനും. ദേശീയതലത്തിൽ വനിതകൾക്ക് നൽകുന്ന 'വിജയസ്മൃതി' പുരസ്കാരത്തിന് ആലപ്പുഴ സ്വാന്ത്വൻ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിൻഡയും സാമൂഹ്യ സേവന മേഖലയിലെ മികച്ച വ്യക്തത്വങ്ങൾക്കുള്ള റെസ്പോൺസിബിൾ ആൻഡ് ആക്ടീവ് സിറ്റിസൺ അവാർഡിന് എ.ഡി.ആർ.എഫ് സ്റ്റേറ്റ് ചീഫ് കോഓഡിനേറ്റർ പ്രേം സായി ഹരിദാസും അർഹരായി. 15000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. ഈമാസം 26, 27 തീയതികളിൽ ഉടുപ്പി ബ്രഹ്മവാരത്ത് നടക്കുന്ന സീനിയർ ചേംബർ നാഷനൽ കോൺ കോഴ്സിൽ പുരസ്കാരം നൽകും. APL sister linda സിസ്റ്റർ ലിൻഡ APL prem sai haridas പ്രേംസായി ഹരിദാസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.