ആരോഗ്യ ഗ്രാമസഭ ഉദ്ഘാടനം

മാരാരിക്കുളം: കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനും നിയന്ത്രണ വിധേയമാക്കുന്നതിലും തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിർണായകമാണെന്നും മുമ്പ്​ തദ്ദേശ സ്ഥാപനങ്ങൾ നടത്തിയ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും എം.എം. ആരിഫ് എം.പി. കോവിഡ് മൂന്നാം വ്യാപനത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് കഞ്ഞിക്കുഴി പഞ്ചായത്ത് സംഘടിപ്പിച്ച ഓൺലൈൻ ആരോഗ്യ ഗ്രാമസഭകളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു എം.പി. പഞ്ചായത്ത് പ്രസിഡന്‍റ്​ ഗീത കാർത്തികേയൻ അധ്യക്ഷത വഹിച്ചു. ജില്ല മാസ്​ മീഡിയ ഓഫിസർ സുജ, മെഡിക്കൽ ഓഫിസർ സജില എസ്. പിള്ള, സീനിയർ ഹെൽത്ത് ഇൻസ്​പെക്ടർ ജോബി എം. ലീൻ, കമ്യൂണിറ്റി കൗൺസിലർ കസ്തൂരി, പഞ്ചായത്ത് സെക്രട്ടറി പി. ഗീതകുമാരി, അസിസ്റ്റൻറ് സെക്രട്ടറി എ.എസ്. ഗോപാലകൃഷ്ണൻ, വിവിധ സ്ഥിരം സമിതി ചെയർമാൻമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്‍റ്​ എം. സന്തോഷ്​ കുമാർ സ്വാഗതവും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ബൈ രഞ്ജിത്ത് നന്ദിയും പറഞ്ഞു. പടം: കഞ്ഞിക്കുഴി പഞ്ചായത്ത് സംഘടിപ്പിച്ച ഓൺലൈൻ ആരോഗ്യ ഗ്രാമസഭകളുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.