തെരുവുനായ്​ ആക്രമണം; പത്തോളം പേർക്ക് പരിക്ക്

വള്ളികുന്നം: കന്നിമേൽ, തെക്കേമുറി വാർഡുകളിൽ തെരുവുനായ്​ ആക്രമണത്തിൽ വിദ്യാർഥിനി ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ കായംകുളം, കരുനാഗപ്പള്ളി സർക്കാർ ആശുപത്രികളിൽ റാബിസ് ആന്റി വാക്സിൻ ഇല്ലാത്തതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സ തേടി. തെരുവുനായ്ക്കളെ പിടികൂടാൻ പഞ്ചായത്ത്​ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജി. രാജീവ്‌കുമാർ, തെക്കേമുറി വാർഡ് പ്രസിഡന്‍റ്​ പൈനുംമൂട്ടിൽ മുഹമ്മദ്‌ എന്നിവർ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.