ഡി.എൽ.എഡ് പ്രവേശനം പൂർത്തിയായില്ല; വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

ചെങ്ങന്നൂർ: ഡി.എൽ.എഡ് പ്രവേശനം പൂർത്തിയാകാത്തതിനാൽ ജില്ലയിൽ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ. 2021-23 അധ്യയന വർഷത്തെ ഡി.എൽ.എഡ് (പഴയ ടി.ടി.സി) പ്രവേശനമാണ്​ ഇതുവരെ പൂർത്തിയാകാത്തത്​. സംസ്ഥാനത്തെ മറ്റെല്ലാ ജില്ലകളിലും പ്രവേശനം പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു. ഡി.ഡി.ഇ ഓഫിസിന്‍റെ അനാസ്ഥമൂലമാണ്​ ജില്ലയിലെ പ്രവേശനം പൂർത്തിയാകാത്തതെന്ന്​ ടീച്ചർ എജുക്കേഷൻ അക്കാദമിക് ഫോറം സെക്രട്ടറി എസ്. സിന്ധു ചൂണ്ടിക്കാട്ടി. പി.എസ്‌.സി ഓഫിസിൽനിന്ന് ലിസ്റ്റ് വരാത്തതാണ് പ്രവേശനം വൈകാൻ കാരണമായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിൽനിന്ന് പറയുമ്പോൾ ഡി.ഡി.ഇ ഓഫിസിൽനിന്ന് ലിസ്റ്റ് തന്നാൽ മാത്രമേ റാങ്ക് ലിസ്റ്റ് തയാറാക്കാൻ കഴിയൂവെന്നും ഇതാണ്​ വൈകാൻ കാരണമെന്ന് പി.എസ്‌.സിയും ആരോപിക്കുന്നു. ജില്ലയിൽ 73 സീറ്റാണ് ഇനിയും ഒഴിഞ്ഞുകിടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.