ശ്രീനാരായണഗുരുവിനെ നിന്ദിക്കരുത് -പി.ഡി.പി

കായംകുളം: ശ്രീനാരായണഗുരുവിനെ നിന്ദിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്ന് പി.ഡി.പി മണ്ഡലം കമ്മിറ്റി. ഗുരുവിന്റെ നിശ്ചലദൃശ്യം റിപ്പബ്ലിക്ദിന പരേഡിൽനിന്ന് ഒഴിവാക്കിയത് സവർണതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണ്. പ്രസിഡന്റ് മൻസൂർ കായംകുളം അധ്യക്ഷത വഹിച്ചു. കെ.കെ. നിസാം ഷംസുദ്ദീൻ പൂക്കുട്ടി, നസീർ രണ്ടാംകുറ്റി, സിദ്ദീഖ് കാക്കോന്തറ, സിയാദ് കുറ്റിത്തെരുവ്, വൈ.എസ്.ആർ. ഷാഹുൽ ഹമീദ്, എച്ച്. സലീം, ട്രഷറർ വൈ.എം. റഫീഖ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.