ചേർത്തലയിൽ രണ്ടുദിവസം കുടിവെള്ളം മുടങ്ങും

ചേർത്തല: രണ്ടുദിവസം ചേർത്തലയിൽ വിവിധയിടങ്ങളിൽ കുടിവെള്ളം മുടങ്ങും. കേരള വാട്ടർ അതോറിറ്റി തൈക്കാട്ടുശ്ശേരി ഹെഡ് വർക്ക്സ് സബ് ഡിവിഷൻ പരിധിയിൽ സോൺ 2 എയുടെ പ്രധാന പമ്പിങ്​ ലൈനിൽ മാക്കേകവലക്ക്​ സമീപവും പള്ളിപ്പുറം ആയുർവേദ ആശുപത്രിക്ക് സമീപവും അറ്റകുറ്റപ്പണി നടത്തുന്നതിനാൽ 29, 30 തീയതികളിൽ ചേർത്തല ടൗണിലും പള്ളിപ്പുറം, തണ്ണീർമുക്കം, കഞ്ഞിക്കുഴി, മുഹമ്മ, ചേർത്തല തെക്ക്, മാരാരിക്കുളം നോർത്ത് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.