ഡോക്​ടേഴ്സ് ഫോർ സോഷ്യൽ ജസ്റ്റിസ്: ഡോ. കുര്യൻ കാട്ടൂക്കാരൻ പ്രസിഡന്‍റ്​

ആലപ്പുഴ: മുൻകാല കെ.എസ്​.യു പ്രവർത്തകരായ ഡോക്ടർമാരുടെ കൂട്ടായ്മയായ 'ഡോക്ടേഴ്സ് ഫോർ സോഷ്യൽ ജസ്​റ്റിസ്​ വാർഷികസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എം.എൽ.എ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോഓഡിനേറ്റർ ഡോ. എസ്.വി. അരുൺ അധ്യക്ഷത വഹിച്ചു. എറണാകുളം ഡി.സി.സി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അച്ചടക്ക സമിതി അംഗം ഡോ. ആരിഫ സൈനുദ്ദീൻ, കോഴിക്കോട് കോർപറേഷൻ കൗൺസിലർ ഡോ. പി.എൻ. അജിത എന്നിവർ സംസാരിച്ചു. സംഘടന ഭാരവാഹികളായി ഡോ. ജോസ് കുര്യൻ കാട്ടൂക്കാരൻ -തൃശൂർ (പ്രസി.) ഡോ. പി.ജി. ജയസൂര്യ -കൊല്ലം (സെക്ര.) ഡോ. കെ.എ. ജഹനാര -എറണാകുളം (ട്രഷ.), ഡോ. ജോർജ് എം. സ്രാമ്പിക്കൽ -ആലപ്പുഴ (എഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു. APG Dr. Jose Kurian Kattookkaran ഡോ. ജോസ് കുര്യൻ കാട്ടൂക്കാരൻ (പ്രസി.) APG Dr. P. G. Jayasoorya ഡോ. പി.ജി. ജയസൂര്യ (സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.