കോടുകുളഞ്ഞി: സെന്റ് ജോൺസ് മലങ്കര സുറിയാനി കത്തോലിക്ക ദൈവാലയത്തിന്റെ മാവേലിക്കര ഭദ്രാസനാധ്യക്ഷൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിലും പത്തനംതിട്ട മുൻ ഭദ്രാസനാധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ സഹകാർമികത്വത്തിലും നടത്തി. പൊതുസമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സുവനീർ കൊടിക്കുന്നിൽ സുരേഷ് എം.പി പ്രകാശനം ചെയ്തു. കൊഴുവല്ലൂർ ലിറ്റിൽ ഫ്ലവർ ലാറ്റിൻ കാത്തലിക്ക് ചർച്ച് വികാരി ഫ്രാൻസിസ്, കോടുകുളഞ്ഞി പ്രകാശഗിരി ഓർത്തഡോക്സ് പള്ളി വികാരി എബി സി. ഫിലിപ്, ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. മുരളീധരൻ പിള്ള, മെംബർമാരായ ബീന മാത്യു, ബിനി ജോസഫ് എന്നിവർ സംസാരിച്ചു. വികാരി റോബർട്ട് പാലവിളയിൽ സ്വാഗതവും കെ.വി. തോമസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.