ചാരുംമൂട്: ശില്പിയും ചിത്രകാരനുമായ രഘു ആനന്ദിന്റെ കരവിരുതിൽ മഹാത്മാഗാന്ധിയുടെയും സ്വാമി വിവേകാനന്ദന്റെയും മനോഹര പ്രതിമകൾ പൂർത്തിയായി. ചെങ്ങന്നൂർ പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂളിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ അങ്കണത്തിലാണ് ഈ പ്രതിമകൾ സ്ഥാപിക്കുക. രണ്ടുമാസംകൊണ്ട് നിർമിച്ച ശില്പങ്ങളുടെ അവസാന മിനുക്കുപണികളിലാണ്, ചത്തിയറ വി.എച്ച്.എസ്.എസിലെ റിട്ട. അധ്യാപകൻകൂടിയായ രഘു ആനന്ദ്. മഹാത്മജിയുടെ 15ാം ഓളം പ്രതിമകൾ നിർമിച്ച ഇദ്ദേഹം ജവഹർലാൽ നെഹ്റു, അംബേദ്കർ തുടങ്ങിയ ദേശീയനേതാക്കളുടെ ശില്പങ്ങളും നിർമിച്ചിട്ടുണ്ട്. താമരക്കുളം കണ്ണനാകുഴി സ്വദേശിയായ ഇദ്ദേഹത്തിന് ലളിതകല അക്കാദമി അവാർഡ്, അധ്യാപക കലാവേദി അവാർഡ്, ഗുരുശ്രേഷ്ഠ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോട്ടോ: രഘു ആനന്ദ് ശില്പങ്ങളുടെ അവസാന മിനുക്കുപണിയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.