അമ്പലപ്പുഴ: ജീവനക്കാരിൽ കോവിഡ് വ്യാപിച്ചതിനാൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാത് ലാബ് തിങ്കളാഴ്ച മുതൽ അടച്ചിടാൻ തീരുമാനിച്ചു. ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാർക്കും ചികിത്സതേടി എത്തുന്നവരിലും കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഇത്. അൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി തുടങ്ങിയ ചികിത്സകൾ അറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കും. ഞായറാഴ്ച ഡോക്ടർമാർ ഉൾപ്പെടെ 17 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ 152 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അമ്പലപ്പുഴ അർബൻ ഹെൽത്ത് ട്രെയിനിങ് സെന്‍ററിലെ മൂന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ഉല്ലാസയാത്ര നടത്തിയ ഉദ്യോഗസ്ഥർക്കാണ് രോഗം വന്നതെന്നാണ് ആക്ഷേപം. പഠനയാത്രയുടെ മറവിൽ കുടുംബസമേതം മൂന്നാറിലടക്കം ഇവർ കഴിഞ്ഞ ദിവസം ഉല്ലാസയാത്ര നടത്തിയിരുന്നു. 17 ഉദ്യോഗസ്ഥർക്ക് പോകാനാണ് അനുമതി നൽകിയിരുന്നത്. എന്നാൽ, കുട്ടികൾ ഉൾപ്പെടെ 44പേരാണ് ഉല്ലാസയാത്ര നടത്തിയത്. മടങ്ങിയെത്തിയ സംഘത്തിലെ മൂന്നുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പിന്‍റെ കായകൽപ പുരസ്കാരം നേടിയ മൂന്നാറിന് സമീപത്തെ ആരോഗ്യ സ്ഥാപനത്തെക്കുറിച്ച് പഠിക്കാനെന്ന പേരിലാണ് യാത്ര നടത്തിയത്. യാത്രയിൽ ഉണ്ടായിരുന്ന മറ്റുള്ളവർക്കും കോവിഡ് ബാധിച്ചോയെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. യാത്രക്ക് നേതൃത്വം നൽകിയ സീനിയർ ഉദ്യോഗസ്ഥനെതിരെ അന്വേഷണം വേണമെന്ന ആവശ്യം ജീവനക്കാർക്കിടയിൽ ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.