അദാലത് നടത്തണമെന്ന് ചെന്നിത്തല

ഹരിപ്പാട്: ഉപഭോക്താക്കളിൽനിന്ന്​ ജല അതോറിറ്റി അമിത ബിൽ ഈടാക്കുന്ന വിഷയത്തിൽ ഹരിപ്പാട് സബ്ഡിവിഷൻ കേന്ദ്രീകരിച്ച് അദാലത് നടത്താൻ ജലവിഭവ മന്ത്രിയോട് ആവശ്യപ്പെട്ടതായി രമേശ് ചെന്നിത്തല പറഞ്ഞു. നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തിലെയും വാട്ടർ അതോറിറ്റി ഗാർഹിക കണക്ഷൻ എടുത്തവർ ഉപഭോഗത്തിലും കൂടുതലായ ബിൽതുകയാണ് അടക്കേണ്ടി വരുന്നത്. പ്രത്യേകിച്ച് തീരപ്രദേശമായ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലാണ് ഈ പ്രതിസന്ധി രൂക്ഷം. ഉപ്പുവെള്ളം കയറി മീറ്ററിന് കേടു സംഭവിക്കുന്നതാണ് ഉയർന്ന ബില്ലിന് കാരണം. നിരവധി ആളുകളാണ് ഈ പ്രതിസന്ധിമൂലം വൻബിൽ തുക അടക്കാൻ സാധിക്കാതെയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.