ഹരിപ്പാട്: ചെറുതന പഞ്ചായത്തിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിനെ മികച്ച ആരോഗ്യ കേന്ദ്രമാക്കിമാറ്റാൻ നടപടി സ്വീകരിച്ചതായി രമേശ് ചെന്നിത്തല എം.എല്‍.എ. ഇതിനായി അഞ്ച് കോടി രൂപ അനുവദിച്ചിട്ടുണ്ട്. വിശദ രൂപരേഖ സര്‍ക്കാറിന് സമര്‍പ്പിച്ചുകഴിഞ്ഞു. കെട്ടിട നിർമാണത്തിന്റെ സാങ്കേതികാനുമതി ലഭിച്ചാലുടന്‍ ടെന്‍ഡര്‍ നടപടി ആരംഭിക്കും. പുതിയ കെട്ടിടം വരുന്നതോടെ ചെറുതന സി.എച്ച്.സി.യില്‍ പ്രത്യേക ഡയബറ്റിക് ക്ലിനിക് ആരംഭിക്കാനും പദ്ധതിയുണ്ട്. ആര്‍ദ്രം പദ്ധതി പ്രയോജനപ്പെടുത്തി നിയോജകമണ്ഡലത്തിലെ എല്ലാ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററിലും രാത്രികാല ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയതായും രമേശ് ചെന്നിത്തല അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.