പത്മരാജനെ അനുസ്മരിച്ചു

ആറാട്ടുപുഴ: പ്രമുഖ സിനിമ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന പി. പത്മരാജന്റെ 31ാമത് ചരമ വാർഷികത്തോടനുബന്ധിച്ച് മുതുകുളം വടക്ക് ഞവരയ്ക്കൽ തറവാട്ടിൽ പുഷ്പാർച്ചന, അനുസ്മരണം എന്നിവ സംഘടിപ്പിച്ചു. പത്മരാജൻ അനുസ്മരണ കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. ബി. ബാബുപ്രസാദ്, അനന്തപത്മനാഭൻ, പി. പത്മധരൻ, ഹരീന്ദ്രനാഥ്, ബബിത ജയൻ, എം.ആർ. ശശിഭൂഷൺ നായർ, ജയൻ മുതുകുളം, പത്മനാഭ പണിക്കർ, നിഷാം മുഹമ്മദ്‌, വിശ്വരാജൻ പിള്ള, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.