വീട്ടുമുറ്റം പരിപാടി സംഘടിപ്പിച്ചു

ആലപ്പുഴ: 'മാനവികത ഉയർത്താം, മനുഷ്യത്വം വളർത്താം' പ്രമേയവുമായി സിവിൽ സ്റ്റേഷൻ മേഖല മുസ്​ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച വീട്ടുമുറ്റം കുടുംബസദസ്സ് ജില്ല പ്രസിഡന്റ് എ.എം. നസീർ ഉദ്​ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് പി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. മുതിർന്ന പാർട്ടിനേതാക്കളെ ജില്ല ട്രഷറർ കമാൽ എം. മാക്കിയിൽ ആദരിച്ചു. ജില്ല സെക്രട്ടറി അബ്ദുൽ സലാം ലബ്ബ അംഗത്വ വിതരണം ചെയ്തു. എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി അൽത്താഫ് സുബൈർ വിഷയാവതരണം നടത്തി. ടൗൺ പ്രസിഡന്റ് എ.എം. നൗഫൽ സ്വാഗതവും വനിത ലീഗ് ടൗൺ പ്രസിഡന്റ് ഫരിഷ്മ ബായി നന്ദിയും പറഞ്ഞു. ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി ബാബു ഷരീഫ്, സെക്രട്ടറി എ.കെ. ശിഹാബ്, നൗഷാദ് കൂരയിൽ, എ.എം. യൂസുഫ്‌പോറ്റി, ഷിബി കാസിം, കുഞ്ഞുമോൻ ടി.ഡി ചിറ, എം. അജ്മൽ നിസാർ, കെ.എൻ. സിദ്ദീഖ്, ലിബി. മണ്ഡലം ഹസീന അമാൻ, സജീന ജമാൽ, ബീന കൊച്ചുബാവ, ഇംലത്ത് ഖൈറുന്നിസ ബായി, ഇ.എൻ.എസ്. നവാസ്, ജുബീർ നൗഷാദ്, എൻ.കെ. താഹിർ, നാസർ കാസിം, ടി.എ.എം. ഷെരീഫ്കുട്ടി, എ. അമീർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.