വനിത കൗൺസിലറെ പൊലീസ് അധിക്ഷേപിച്ചതായി പരാതി

മാവേലിക്കര: പൊലീസ് സ്‌റ്റേഷനിലെത്തിയ വനിത കൗൺസിലറോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയതായി പരാതി. മാവേലിക്കര നഗരസഭ 23ാം വാർഡ് അംഗം എസ്. സുജാതദേവിയാണ് പരാതിയുമായി രംഗത്തെത്തിയത്. 21ന് രാത്രി ഏഴോടെയാണ് സംഭവം. വാർഡിലെ ഒരുവീട്ടിൽ ഹോംനഴ്‌സായി മുമ്പ്​ ജോലിചെയ്തിരുന്ന കോട്ടയം സ്വദേശിനിയായ യുവതി കൗൺസിലറോട് അഭയം ചോദിച്ചെത്തി. ഈ സ്ത്രീയുമായി മാവേലിക്കര പൊലീസ് സ്‌റ്റേഷനിലെത്തിയ കൗൺസിലറോട് അപമര്യാദയായി സംസാരിച്ചതായും ആളുകൾക്ക് മുന്നിൽവെച്ച് കളിയാക്കിയതായും ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഒറ്റക്ക് വീട് വിട്ടുവന്ന യുവതിക്ക് പൊലീസ് സംരക്ഷണം നൽകി സുരക്ഷിതസ്ഥാനത്ത് താമസിപ്പിക്കാനുള്ള സഹായം ചെയ്യണമെന്നാണ് താൻ ആവശ്യപ്പെട്ടത്. മൂന്ന് വനിത ഉദ്യോഗസ്ഥരും ഒരു ഉദ്യോഗസ്ഥനും ചേർന്ന് ഇതൊന്നും പൊലീസുകാരുടെ ജോലിയല്ലെന്നുപറഞ്ഞ് അപമര്യാദയായി സംസാരിക്കുകയായിരുന്നെന്നും സുജാതദേവി പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.