നിയന്ത്രണം കർശനമാക്കും -ജില്ല പൊലീസ് മേധാവി

ആലപ്പുഴ: ജില്ലയിൽ കോവിഡ് ബാധിതർ വർധിച്ചുവരുന്ന സാഹചര്യത്തിൽ 23നും 30 നും കോവിഡ് മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കിയതായി ആലപ്പുഴ ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. ഈ ദിവസങ്ങളിൽ ജില്ലയിൽ എല്ലാ പ്രധാന സ്ഥലങ്ങളിലും വാഹന പരിശോധന ഉണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ജില്ല പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിളിക്കാം. ഫോൺ: 9497910100. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ല പൊലീസ് മേധാവി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.