ഇസ്‌ലാമിക കലാസാഹിത്യ മേള

പൂച്ചാക്കൽ: സമസ്ത കേരള ജംഇയ്യതുൽ മുഅല്ലിമീൻ ചന്തിരൂർ റേഞ്ചിന്‍റെ ആഭിമുഖ്യത്തിൽ ഇസ്‌ലാമിക കലാസാഹിത്യമേള നടത്തി. പൂച്ചാക്കൽ തേവർവട്ടം ദാറുസ്സലാം മദ്റസ ഹാളിൽ 12 മദ്റസയിൽ നിന്നായി 76 കുട്ടികൾ പങ്കെടുത്തു. 98 പോയന്‍റുമായി തേവർവട്ടം ദാറുസ്സലാം മദ്റസ ഒന്നാംസ്ഥാനവും 61 പോയന്‍റുമായി ആന്നലത്തോട് ഹയാത്തുൽ ഇസ്‌ലാം മദ്റസ രണ്ടാംസ്ഥാനവും 48 പോയന്‍റുമായി സൗത്ത് പാണാവള്ളി ഹിദായത്തുൽ ഇസ്‌ലാം മദ്റസ മൂന്നാംസ്ഥാനവും നേടി. സമാപന സമ്മേളനം മുഫത്തിശ്​ അബ്ദുൽ ഗഫൂർ അൻവരി ഉദ്ഘാടനം ചെയ്തു. ചന്തിരൂർ റേഞ്ച്​ പ്രസിഡൻറ് സുലൈമാൻ ദാരിമി അധ്യക്ഷത വഹിച്ചു. സൗത്ത് പാണാവള്ളി സദർ മുഅല്ലിം സെയ്ഫുല്ല ഇർഫാനി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. തഹ്സീനുൽ ഖിറാഅ വിജയികളെ സജീദ് പുന്നാത്തറ ആദരിച്ചു. അഹ്​മദ് കുട്ടി ഹാജി സമ്മാനദാനം നിർവഹിച്ചു. മാഹീൻ അബൂബക്കർ നിസാമി, ത്വാഹ മദനി, ബഷീർ മൗലവി, ശിഹാബുദ്ദീൻ മുസ്‌ലിയാർ, സിയാദ്, അൻസാർ, ത്വാഹ നിസാർ കോതങ്ങാട് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.