അര്‍ത്തുങ്കല്‍ സെന്‍റ്​ ആന്‍ഡ്രൂസ് ബസിലിക്കയിൽ മകരം തിരുനാൾ ആഘോഷം

ചേർത്തല: അര്‍ത്തുങ്കല്‍ സെന്‍റ്​ ആന്‍ഡ്രൂസ് ബസിലിക്കയിലെ പ്രസിദ്ധമായ മകരം തിരുനാൾ ആഘോഷങ്ങൾ നടന്നു. തിരുനാൾ ദിവ്യബലിക്ക് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ ഡോ. തോമസ് തറയില്‍ മുഖ്യകാര്‍മികനായി. പൊന്തിഫിക്കല്‍ ദിവ്യബലിക്ക് ആലപ്പുഴ രൂപത മെത്രാന്‍ ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മുൻവർഷങ്ങളിൽ പതിനായിരങ്ങൾ പങ്കെടുത്തിരുന്ന പ്രദക്ഷിണത്തിൽ കോവിഡ്​ വ്യാപന സാഹചര്യത്തിൽ 1500 പേർ മാത്രമാണ് പങ്കെടുത്തത്. തിരുനാള്‍ സമാപന ദിവസമായ 27 ന് വൈകീട്ട് മൂന്നിന് നടത്തുന്ന പൊന്തിഫിക്കല്‍ ദിവ്യബലിക്ക്​ കൊല്ലം രൂപത മെത്രാന്‍ ഡോ. പോള്‍ മുല്ലശ്ശേരി മുഖ്യകാര്‍മികനാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.