മണ്ണഞ്ചേരി: മണ്ണഞ്ചേരി ഗവ. ഹൈ സ്കൂൾ 1994-95 എസ്.എസ്.എൽ.സി ബാച്ച് 'ഒരു വട്ടം കൂടി 95' ന്റെ സ്നേഹോപഹാരം സ്കൂളിന് കൈമാറി. സ്കൂളിലെ സൗണ്ട് സിസ്റ്റത്തിന് ആവശ്യമായ സാധന സാമഗ്രികളാണ് ചെയർമാൻ ടി.എ. അലിക്കുഞ്ഞ് ആശാൻ ഹെഡ്മിസ്ട്രസ് എം.കെ. സുജാതകുമാരിക്ക് കൈമാറിയത്. ഓൺലൈൻ പഠനത്തിനാവശ്യമായ സ്മാർട്ട് ഫോണുകളും പ്രോജക്ടർ അടക്കമുള്ളവയും വിവിധ സമയങ്ങളിൽ സ്കൂളിന് നൽകാനും പൂർവ്വ വിദ്യാർഥി സംഘടനക്കായിട്ടുണ്ട്. വൈസ് ചെയർമാൻ അഡ്വ.പി.എസ്. അജ്മൽ, ട്രഷറർ സി.എം. സഫീദ്, സക്കീർ ഹുസൈൻ പൊന്നാട്, സജീർ ആലപ്പുഴ, പി.സി.സാജു, സബീദ, കവിത, നിസമോൾ, നജീമ തുടങ്ങിയവർ പങ്കെടുത്തു. പടം: മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിന് 'ഒരു വട്ടം കൂടി 95' ന്റെ സ്നേഹോപഹാരം ചെയർമാൻ ടി.എ.അലിക്കുഞ്ഞ് ആശാൻ ഹെഡ്മിസ്ട്രസ് എം.കെ. സുജാതകുമാരിക്ക് നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.