പുഞ്ചകൃഷി: മുഞ്ഞബാധ​ക്കെതിരെ മുന്നറിയിപ്പ്

കുട്ടനാട്: പുഞ്ചകൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങളിൽ മുഞ്ഞബാധക്കെതിരെ കർഷകർ ജാഗ്രത പാലിക്കണമെന്ന് മങ്കൊമ്പ് കീട നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിതച്ച് 25 മുതൽ 85 ദിവസം വരെ പ്രായമായ കായൽ നിലങ്ങളിലും തകഴി, അമ്പലപ്പുഴ തെക്ക്, ആലപ്പുഴ, മണ്ണഞ്ചേരി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിൽ വരുന്ന പാടശേഖരങ്ങളിലും മുഞ്ഞയുടെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്. 16 ദിവസം മുതൽ തന്നെ മുഞ്ഞയുടെ സാന്നിധ്യം കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കർഷകർ കരുതലോടെയിരിക്കണം. സാങ്കേതിക നിർദേശങ്ങൾ പ്രകാരമല്ലാതെ ഒരു കീടത്തിനെതിരെയും രാസകീടനാശിനികൾ പ്രയോഗിക്കരുത്. നിലവിൽ രാസകീടനാശിനി പ്രയോഗത്തിന്റെ സാഹചര്യം എവിടെയുമില്ല. മണ്ണിന്റെ ഉയർന്ന അമ്ലതയുമായി ബന്ധപ്പെട്ട വിള ആരോഗ്യ പ്രശ്‌നങ്ങളാണ് കൂടുതലായും കാണപ്പെടുന്നത്. കൃഷിയിടത്തിൽ പ്രയോഗിക്കുന്ന ഏതൊരു കീടനാശിനിയും മുഞ്ഞയുടെ വംശവർധനവിന്​ ഇടയാക്കുമെന്നതിനാൽ കർഷകരുടെ പ്രത്യേക ശ്രദ്ധയുണ്ടാകണമെന്നും കീടനിരീക്ഷണ കേന്ദ്രം പ്രോജക്ട് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്​ ഫോൺ: 7559908639.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.