എസ്​.ഐ.ഒ: മുഹമ്മദ് ഹാഫിസ് ജില്ല പ്രസിഡൻറ്​; റഈസ് ബിലാൽ സെക്രട്ടറി

ആലപ്പുഴ: എസ്.ഐ.ഒ ജില്ല പ്രസിഡന്‍റായി മുഹമ്മദ് ഹാഫിസിനെയും സെക്രട്ടറിയായി റഈസ് ബിലാലിനെയും തെരഞ്ഞെടുത്തു. അജാസ്‌ വടുതല (സംഘടന), അജ്മൽ അലി (പി.ആർ & മീഡിയ), മുഹമ്മദ് സഈദ് (കാമ്പസ്) എന്നിവരാണ് ജോയന്‍റ്​ സെക്രട്ടറിമാർ. നീർക്കുന്നം അൽഹുദാ ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന എസ്.ഐ.ഒ ജില്ല മെംബേഴ്‌സ് മീറ്റിൽ സംസ്ഥാന സെക്രട്ടറി വി.പി. റഷാദ് തെരഞ്ഞെടുപ്പിന്​ നേതൃത്വം നൽകി. 2021കാലയളവിലെ എസ്.ഐ.ഒ ജില്ല പ്രസിഡന്‍റ്​​​ നസീഫ് സജ്ജാദ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി മുഹമ്മദ് ഹാഫിസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ജമാഅത്തെ ഇസ്‌ലാമി ജില്ല ജനറൽ സെക്രട്ടറി നവാസ് ജമാൽ പങ്കെടുത്തു. തുടർന്ന്​ നടന്ന ഏരിയ കൺവെൻഷനുകളിൽ സൽമാൻ സിറാജ് -അരൂർ, സബീർ പാണാവള്ളി -വടുതല, മുഷ്താഖ് ഫസൽ -ആലപ്പുഴ, ആദിൽ മഹ്​മൂദ് -അമ്പലപ്പുഴ, ദുർറ പല്ലന -ഹരിപ്പാട്, സിയാഉൽ ഹഖ് -കായംകുളം എന്നിവരെ ഏരിയ പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. നസീഫ് സജ്ജാദ്, ഇജാസ് ഇഖ്ബാൽ, സഹൽ വടുതല, അബീദ് ആസാദ്, നബ്ഹാൻ ബിലാൽ, സഫറുല്ലാഹ് അലി, മുഹമ്മദ് ആസിഫ്, അബ്ദുൽ വാഹിദ്, ഫായിസ് മുഹമ്മദ്, അസ്‌ലം ഷാ തുടങ്ങിയവരാണ് ജില്ല സമിതിയംഗങ്ങൾ. APL muhammed hafiz മുഹമ്മദ്​ ഹാഫിസ്​ APL rayees bilal റഈസ് ബിലാൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.