പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന . ബ്ലോക്ക് പഞ്ചായത്തിലെ അഞ്ച് പഞ്ചായത്തിലെ മുഴുവൻ സ്കൂൾ വിദ്യാർഥികൾക്കും തൊഴിൽ കേന്ദ്രങ്ങളിലെ തൊഴിലാളികൾക്കുമായി വായനയുടെ പുതിയ മാർഗമാണ് സഞ്ചരിക്കുന്ന ലൈബ്രറിയിലൂടെ ഉദ്ദേശിക്കുന്നത്. പള്ളിപ്പുറം പഞ്ചായത്തിലെ തിരുനെല്ലൂർ ഗവ. സ്കൂളിൽ നടന്ന ബ്ലോക്ക് തല പുസ്തക കൈമാറ്റച്ചടങ്ങ് പ്രസിഡന്‍റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സ്മിത ദേവാനന്ദ് അധ്യക്ഷത വഹിച്ചു. ബി.ഡി.ഒ പി. സിസിലി, ഡേവിഡ് ജോസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ എൻ.കെ. ജനാർദനൻ, രാജേഷ് വിവേകാനന്ദ, അഡ്വ. ജയശ്രീ ബിജു, ജനപ്രതിനിധികളായ ഉദയമ്മ ഷാജി, സി.പി. വിനോദ് കുമാർ, ദിബീഷ്, അനീസ്, അനിമോൾ അശോകൻ, പി.ആർ. റോയി തുടങ്ങിയവർ പങ്കെടുത്തു. നൂറിലധികം പുസ്തകങ്ങൾ തിരുനെല്ലൂർ ഗവ. സ്കൂളിനുവേണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. സുധീഷും ഹെഡ്മിസ്ട്രസും ചേർന്ന് ഏറ്റുവാങ്ങി. പാണാവള്ളി ഓടമ്പള്ളി ഗവ. യു.പി സ്കൂളിന് വേണ്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭന ടീച്ചറും പഞ്ചായത്ത് പ്രസിഡന്‍റ് ധന്യാ സന്തോഷും ചേർന്ന് ഏറ്റുവാങ്ങി. കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് വിതരണത്തിന് പൊതുജനങ്ങളിൽനിന്ന് രണ്ടായിരത്തിലധികം പുസ്തകങ്ങൾ വയലാർ ശരത്ചന്ദ്ര വർമ ഏറ്റുവാങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് ലൈബ്രറി പദ്ധതിപ്രകാരം സ്വീകരിച്ച 3000 പുസ്തകങ്ങളും ചേർത്ത് അയ്യായിരത്തോളം പുസ്തക ശേഖരമാണ് വിവിധ സ്ഥലങ്ങളിലായി വിതരണം ചെയ്യുന്നത്. വായനക്കായി ഒരു മാസക്കാലം നൽകിയാണ് പദ്ധതി. ചിത്രം: തിരുനെല്ലൂർ ഗവ. സ്കൂളിൽ നടന്ന ബ്ലോക്ക്തല പുസ്തക കൈമാറ്റ ചടങ്ങ് പ്രസിഡന്‍റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.