ജില്ല ഫുട്​ബാൾ ചാമ്പ്യൻഷിപ്പിന്​ തുടക്കം

ആലപ്പുഴ: ആലപ്പുഴ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഫുട്ബാൾ ജില്ല ചാമ്പ്യൻഷിപ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ മുൻ മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി. വിഷ്ണു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് എസ്‌. ഷീബ മുഖ്യാതിഥിയായി. ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി. സോജി, ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളായ കെ.എ. വിജയകുമാർ, ബി.എച്ച്. രാജീവ്, അനസ് മോൻ, സന്തോഷ് തോമസ്, സുരേഷ്, വി.കെ. നസറുദ്ദീൻ, കെ.ആർ.എം. ഷറഫ് എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.