തുറവൂർ: ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ദമ്പതികൾക്ക് പരിക്കേറ്റു. ചേർത്തല അർത്തുങ്കൽ വിഷ്ണുഭവനിൽ പ്രദീപ് (55), ഭാര്യ സുമ (43) എന്നിവർക്കാണ് പരിക്കേറ്റത്. ദേശീയ പാതയിൽ ചന്തിരൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം കഴിഞ്ഞ ദിവസം വൈകീട്ട് ആറരയോടെയായിരുന്നു അപകടം. എറണാകുളത്തുനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മറ്റൊരു ബൈക്ക് ഇവരുടെ ബൈക്കിൽ ഉടക്കി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പ്രദീപിന്റെ കാലൊടിഞ്ഞു. സുമയുടെ തലയ്ക്ക് പരിക്കുണ്ട്. ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ദമ്പതികളെ പിന്നീട് വിദഗ്ധ ചികിത്സക്ക് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.