പുരപ്പുറ സൗരോർജ്ജപദ്ധതി; ഹരിപ്പാട്ട്​​ ആയിരം വീട്ടിൽ

കായംകുളം: വൈദ്യുതി വകുപ്പിന്‍റെ പുരപ്പുറ സൗരോർജ നിലയങ്ങൾ ശ്രദ്ധേയമാകുന്നു. ഹരിപ്പാട് സർക്കിളിന് കീഴിൽ 1000 വീടുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിൽ 25 സൗരോർജ നിലയങ്ങളുടെ പ്രവർത്തനം ഇതിനോടകം പൂർത്തീകരിച്ചു. സൗര സബ്‌സിഡി പദ്ധതിയുടെ ഭാഗമായാണ് നിയോജകമണ്ഡലത്തിലെ വീടുകൾ കേന്ദ്രീകരിച്ച് സൗരനിലയങ്ങൾ സ്ഥാപിക്കുന്നത്. 1000 മെഗാവാട്ട് വൈദ്യൂതി അധികമായി ഉൽപാദിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യം. സബ്‌സിഡിയോട് കൂടി പദ്ധതി ഊർജ ഉത്പാദന രംഗത്ത് കാര്യമായ മാറ്റങ്ങളുണ്ടാക്കുമെന്നാണ് പ്രതീക്ഷ. പദ്ധതിയുടെ ആകെ തുകയിൽ മൂന്ന് കിലോവാട്ട് വരെ 40 ശതമാനവും, മൂന്ന് മുതൽ 10 കിലോവാട്ട് വരെ 20 ശതമാനവുമാണ് സബ്‌സിഡിയായി നൽകുന്നത്. പദ്ധതിയുടെ നിയോജക മണ്ഡല ഉദ്ഘാടനം കായംകുളം വെസ്റ്റ് സെഷൻ പരിധിയിൽ യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൗൺസിലർ അമ്പിളി ഹരികുമാർ അധ്യക്ഷത വഹിച്ചു. എം. അശോക് കുമാർ, വി. മധു, എസ്. നൗഷാദ്, പ്രതീഷ്, സുജിത് കുമാർ എന്നിവർ സംസാരിച്ചു. ചിത്രം:APLKY2KSEB കായംകുളത്ത്​ പുരപ്പുറ സൗരോർജ്ജ പദ്ധതി യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.