ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് ഇരുട്ടടിയായി തസ്തിക നിർത്തലാക്കൽ

ചേർത്തല: ജലവിഭവ വകുപ്പിലെ ബ്ലൂ പ്രിൻറർ തസ്തിക നിർത്തലാക്കിയത് ജീവനക്കാർക്ക് ഇരുട്ടടിയായി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് പ്രമോഷൻ ലഭിക്കാൻ ഉപയോഗിച്ചിരുന്ന തസ്തിക ആയിരുന്നു ബ്ലൂ പ്രിൻറർ. ബ്ലൂപ്രിൻറർ ആയതിനുശേഷം ഡ്രോയിങ്ങും സ്കെച്ച് പാസായാൽ ജീവനക്കാർക്ക് ട്രൈസർ പ്രമോഷൻ ലഭിച്ചിരുന്നു. വകുപ്പിലെ സീനിയോറിറ്റി ലിസ്റ്റിൽ നൂറോളം ബ്ലൂ പ്രിൻറർ കോഴ്സ് പാസായവർ കാത്തിരിക്കുമ്പോഴാണ് സർക്കാറി‍ൻെറ നടപടി. ഇതോടെ പ്രമോഷൻ പ്രതീക്ഷിച്ചിരുന്ന ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് സാധ്യത ഇല്ലാതായി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ ഒരുമാസം ശമ്പളരഹിത വേദനയോടെ ബ്ലൂ പ്രിൻറർ ഉള്ള ഓഫിസിലെത്തിയാണ് ട്രെയിനിങ് നടത്തുന്നത്. ട്രെയിനിങ്ങിനുശേഷം മേലധികാരിക്ക് അപേക്ഷ നൽകി സർട്ടിഫിക്കറ്റ് സർവിസ് ബുക്കും സർവിസ് കാർഡും അംഗീകൃത മാർഗത്തിലൂടെ ചീഫ് എൻജിനീയർക്ക്​ അയച്ചുനൽകിയാണ് സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുന്നത്. സർക്കാർ ബ്ലൂ പ്രിൻറർ തസ്തിക നിർത്തലാക്കിയതി‍ൻെറ അടിസ്ഥാനത്തിൽ 2021 ജനുവരി മുതൽ സീനിയോറിറ്റി ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും രണ്ട് ഇൻഗ്രിമൻെറ് നൽകുവാൻ ഓർഡർ ഇട്ടിരുന്നു. സർക്കാർ ഉത്തരവി‍ൻെറ അടിസ്ഥാനത്തിൽ ഇറിഗേഷൻ ചീഫ് എൻജിനീയർ തീരുമാനം നടപ്പിലാക്കിയപ്പോൾ പ്രമോഷന് പകരം രണ്ട് ഇൻഗ്രിമൻെറ് എന്നതായി. ഇത് ഫലത്തിൽ ജീവനക്കാർക്ക് പ്രയോജനം ലഭിക്കാതായി. അഡ്വാൻസ് ഇൻഗ്രിമൻെറ് ആയി മാത്രമേ സ്പാർക്കിൽ മാറുവാൻ പറ്റൂ. ജീവനക്കാരുടെ പരാതിയെതുടർന്ന് ചീഫ് എൻജിനീയർ പുതിയ ഉത്തരവ് ഇറക്കുമെന്ന പ്രതീക്ഷയിലാണിവർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.