ആലപ്പുഴ: പ്രൈവറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ല കൺവെൻഷൻ സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉത്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി ഡി.പി. മധു അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല പ്രസിഡൻറ് വി. മോഹൻദാസ് ജില്ല അസി. സെക്രട്ടറി പി.യു. അബ്ദുൽ കലാം, ബി. നസീർ, കെ.എസ്. സലിം എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഉണ്ണി ജെ. വാര്യത്ത് (പ്രസി.), ബി. നസീർ, കെ. ഉമയാക്ഷൻ (വൈ. പ്രസി.), കെ.എസ്. സലിം (സെക്ര.), റാഫി രാജ്, സരസകുമാർ (ജോ.സെക്ര.), പി.യു. അബ്ദുൽ കലാം (ട്രഷ.). കാർമൽ അലുമ്നി അസോസിയേഷൻ വാർഷിക പൊതുയോഗം പുന്നപ്ര: കാർമൽ അലുമ്നി അസോസിയേഷൻെറ 33ാമത് വാർഷിക പൊതുയോഗവും അവാർഡ് വിതരണവും ഞായറാഴ്ച പുന്നപ്രയിലെ കാർമൽ പോളിടെക്നിക് കോളജിൽ നടക്കും. ഉച്ചക്ക് രണ്ടിന് നടക്കുന്ന അവാർഡ് ദാന ചടങ്ങ് ഫാ. മാത്യു അറേക്കളം ഉദ്ഘാടനം ചെയ്യും. അസോ. പ്രസിഡൻറ് സി. ശശിധര കുറുപ്പ് അധ്യക്ഷത വഹിക്കും. യു.എ.ഇ എലൈറ്റ് ഇന്‍റർനാഷനൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ ആർ. ഹരികുമാർ മുഖ്യപ്രഭാഷണം നടത്തും. ഓവേറോൾ ഫസ്റ്റ് റാങ്ക് ജേതാവ് അൻസു റോസി ജോസഫ്, ഫാ. ഗിൽബെർട്ട് മെമ്മോറിയൽ ഗോൾഡ് മെഡൽ ഏറ്റുവാങ്ങും. ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർക്കുള്ള മെമന്‍റോകൾ പ്രിൻസിപ്പൽ ഫാ. ജോസ്കുട്ടി ചാക്കോ വിതരണം ചെയ്യും. ഫാ. ജയിംസ് ദേവസ്യ, ടോം ജോസഫ്, ചെറിയാൻ ജേക്കബ്, കുര്യൻ ജോസഫ് എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.