റെയിൽവേ മേൽപാലത്തിലെ മാലിന്യവീഴ്ച: കുട നൽകി പ്രതിഷേധം

കായംകുളം: റെയിൽവേ മേൽപാലത്തിലെ മാലിന്യ വീഴ്ചക്കെതിരെ യൂത്ത് കോൺഗ്രസ് കുട നൽകി പ്രതിഷേധിച്ചു. കെ.പി റോഡിലെ റെയിൽവേ മേൽപാലത്തിൽനിന്നാണ് തീവണ്ടി പോകുന്നതിനിടെ മനുഷ്യവിസർജ്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ യാത്രക്കാരുടെ ദേഹത്തുവീഴുന്നത്. പരിഹാരത്തിനായി പലതവണ പരാതി നൽകിയെങ്കിലും നടപടിയില്ലാതായതോടെയാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. യൂത്ത് കോൺഗ്രസ് ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് കുടകൾ നൽകി നടത്തിയ പ്രതിഷേധം വേറിട്ട സമരമായി. കെ.പി.സി.സി സെക്രട്ടറി ഇ. സമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ ഹസീം അമ്പീരേത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ അൻസാരി കോയിക്കലേത്ത്, ഇ. അബ്ദുൽഹമീദ്, ഹാഷിം സേട്ട്, റിഷി വി. സുരേഷ്, ബി.എസ്. മാത്യു, ഷാജി വാലയിൽ, വിഷ്ണു മുരളി, എബിൻ കാഞ്ഞിക്കൽ, സുധി മേനത്തേരിൽ, അനീസ് ജലാൽ, ദീപേഷ് ചേരാവള്ളി, വരുൺരാജ്, അനസ് മുക്കട എന്നിവർ സംസാരിച്ചു. ചിത്രം: APLKY1YC കെ.പി റോഡിൽ കായംകുളം റെയിൽവേ മേൽപാലത്തിന് സമീപം യൂത്ത് കോൺഗ്രസ്​ നടത്തിയ കുട പ്രതിഷേധം കെ.പി.സി.സി സെക്രട്ടറി ഇ. സമീർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.