അനധികൃത ചളിയെടുപ്പ്; വള്ളങ്ങൾ പിടികൂടി

വള്ളികുന്നം: അനധികൃത മണൽ ഖനനം തകൃതിയായ കണ്ണഞ്ചാൽ പുഞ്ചയിൽനിന്ന് ചളി കടത്താൻ ഉപയോഗിച്ച വള്ളങ്ങൾ പിടികൂടി. പൊലീസ്, റവന്യൂ, കൃഷി വകുപ്പ് സംയുക്ത സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്. പുഞ്ചയുടെ കരകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇഷ്ടിക ഫാക്ടറി ഉടമകളുടേതാണ് വള്ളങ്ങൾ. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ഇഷ്ടികക്കളങ്ങളിലേക്കുള്ള അനധികൃത ഖനനം വള്ളികുന്നം പുഞ്ചയുടെ പാരിസ്ഥിതികഘടന തകർക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത വള്ളങ്ങൾ പുഞ്ചയരികിൽ കയർ ഉപയോഗിച്ച് കെട്ടി പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അനധികൃത ചളിയെടുപ്പിനെതിരെ കണ്ണഞ്ചാൽ നെല്ലുൽപാദക സമിതി സെക്രട്ടറി കെ. ശ്രീധരൻ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ചളിയെടുപ്പിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കാൻ ലോകായുക്ത ഉത്തരവിട്ടിരുന്നു. വള്ളികുന്നം എസ്.ഐ ജി. ഗോപകുമാർ, വില്ലേജ് ഓഫിസർ എസ്. സജു, കൃഷി ഓഫിസർ നിഖിൽ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് വള്ളങ്ങൾ പിടിച്ചത്. ചിത്രം: APLKY5MANAL വള്ളികുന്നം കണ്ണഞ്ചാൽ പുഞ്ചയിൽ ഖനനം നടത്തിയ വള്ളങ്ങൾ പിടിച്ചെടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.