ചരമവാർഷികം ആചരിച്ചു

തുറവൂർ: കെ.പി.സി.സി സെക്രട്ടറിയും കോൺഗ്രസ് നേതാവുമായിരുന്ന എം.കെ. അബ്ദുൽഗഫൂർ ഹാജിയുടെ മൂന്നാമത് . കുത്തിയതോട്ടിൽ അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി കെ. ഉമേശൻ, കോൺഗ്രസ് നേതാക്കളായ അസീസ് പായിക്കാട്, എം. കമാൽ, സി.കെ. രാജേന്ദ്രൻ, പി.വി. ശിവദാസൻ, കെ. ധനേഷ്​ കുമാർ, പി. ശശിധരൻ, പി.പി. മധു, കെ.ജി. കുഞ്ഞിക്കുട്ടൻ, ബിന്ദു ഷാജി, പി.പി. സാബു തുടങ്ങിയവർ പങ്കെടുത്തു. പടം : എം.കെ. അബ്ദുൽഗഫൂർ ഹാജി അനുസ്മരണത്തോടനുബന്ധിച്ച് അരൂർ മണ്ഡലം കോൺഗ്രസ്‌ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.