വൈദ്യുതി പോസ്റ്റുകളില്ല; ഉപഭോക്താക്കളുടെ കാത്തിരിപ്പ് നീളുന്നു

മണ്ണഞ്ചേരി: വൈദ്യുതി പോസ്റ്റുകൾ ഇല്ലാത്തതിനാൽ പുതിയ വൈദ്യുതി കണക്ഷന് അപേക്ഷിച്ചവരുടെയും വൈദ്യുതി ലൈനും തൂണും മാറ്റിസ്ഥാപിക്കുന്നതിന്​ പണമടച്ചവരുടെയും കാത്തിരിപ്പ് അനന്തമായി നീളുന്നു. തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് പണം ഒടുക്കിയിട്ടും കാലതാമസം നേരിട്ടതിൽ പ്രതിഷേധിച്ച് മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ഡെപ്യൂട്ടി ചീഫ് എൻജിനീയറെ നേരിൽ കണ്ട് പരാതി അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് നേരത്തേ വൈദ്യുതി പോസ്റ്റുകൾ അനുവദിച്ചത്​. വൈദ്യുതി സെക്ഷൻ ഓഫിസുകളിൽ വൈദ്യുതി പോസ്റ്റുകളുടെ ലഭ്യതക്കുറവ് നിത്യസംഭവമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.