സാഗർമിത്ര നിയമനം; അപേക്ഷ ക്ഷണിച്ചു

സാഗർമിത്ര നിയമനം: അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: പ്രധാനമന്ത്രി മത്സ്യസമ്പാദന യോജനയുടെ ഭാഗമായി സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്‌കരിച്ച് നടപ്പാക്കുന്ന സാഗർമിത്ര പദ്ധതിയില്‍ സാഗര്‍ മിത്രകളെ നിയോഗിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍പെട്ട നിശ്ചിത യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. ഓരോ വർഷവും കരാർ പുതുക്കി പ്രവർത്തനകാലം ദീർഘിപ്പിക്കും. പ്രതിമാസം 15,000 രൂപ ഇൻസെന്‍റീവ് ലഭിക്കും. വലിയഴീക്കൽ, ആറാട്ടുപുഴ, വാടയ്ക്കൽ സൗത്ത്, ചെട്ടികാട്, പൊള്ളേത്തൈ, ചേന്നവേലി, തൈക്കൽ, പള്ളിത്തോട് നോർത്ത് എന്നീ മത്സ്യഗ്രാമങ്ങളിലാണ് നിലവിൽ ഒഴിവുകൾ ഉള്ളത്. അപേക്ഷയും കൂടുതൽ വിവരങ്ങളും ഫിഷറീസ് വകുപ്പിന്റെ ജില്ല ഓഫിസിലും തീരദേശ മത്സ്യഭവനുകളിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 21 നകം അതത് മത്സ്യഭവനുകളിലോ ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലോ സമർപ്പിക്കാം. ഫോൺ: 0477 2251103. സ്തൂപം തകർത്ത സംഭവം: കോൺഗ്രസ്​ പ്രതിഷേധിച്ചു ആലപ്പുഴ: പുത്തനങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളക്കിണർ ജങ്​ഷനിൽ സ്ഥാപിച്ചിരുന്ന രാജീവ് ഗാന്ധിയുടെ സ്തൂപം തകർക്കുകയും കൊടിമരം ഒടിച്ചു നശിപ്പിക്കുകയും ചെയ്ത ഡി.വൈ.എഫ്.ഐ നടപടിയിൽ ഡി.സി.സി പ്രസിഡന്‍റ്​ അഡ്വ: ബി. ബാബുപ്രസാദ് പ്രതിഷേധിച്ചു. പ്രതിഷേധത്തി​ന്‍റെ മറവിൽ സി.പിഎമ്മും പോഷക സംഘടനകളും ആലപ്പുഴയിൽ അഴിച്ചുവിട്ട അക്രമപരമ്പരകൾക്കു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം​. പ്രതികളെ രക്ഷിക്കുന്ന നിലപാട്​ പൊലീസ് സ്വീകരിക്കുന്നതാണ്​ അക്രമം തുടരാൻ കാരണമെന്നും​ ബാബു പ്രസാദ് ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.