വെട്ടിയാർ പള്ളിയിൽ ആണ്ടുനേർച്ചക്ക് കൊടിയേറി

മാങ്കാംകുഴി: കോവിഡ് വ്യാപനം കണക്കിലെടുത്ത് ചന്ദനക്കുട ആഘോഷങ്ങൾ ഒഴിവാക്കി വെട്ടിയാർ നേർച്ചപ്പള്ളിയിൽ ആണ്ടുനേർച്ചക്ക് കൊടിയേറി. ജമാഅത്ത് ചീഫ് ഇമാം എ. ആർ. താജുദ്ദീൻ മൗലവി പ്രാർഥനക്ക് നേതൃത്വം നൽകി. ജമാഅത്ത് പ്രസിഡന്റ്‌ മുഹമ്മദ്‌ നജീബ് കൊടിയേറ്റ് കർമം നിർവഹിച്ചു. അസി. ഇമാം ഷരീഫ് മൗലവി, സെക്രട്ടറി കെ. അജി, വൈസ് പ്രസിഡന്റ്‌ നൈസാം, ജോ. സെക്രട്ടറി മുഹമ്മദലി, ട്രഷറർ ഷാജഹാൻ, സലാം, ഇർഷാദ്, മുജീബ്, ഷഹനാസ്, കബീർ, ഇബ്രാഹീംകുട്ടി തുടങ്ങിയവർ സംസാരിച്ചു. 24നാണ്​ ആണ്ടുനേർച്ച. ചിത്രം : വെട്ടിയാർ നേർച്ചപ്പള്ളിയിൽ ആണ്ടുനേർച്ചക്ക് ജമാഅത്ത് പ്രസിഡന്റ് മുഹമ്മദ് നജീബ് കൊടിയേറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.