ചാരുംമൂട്: മികച്ച ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവർത്തനത്തിനുള്ള ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം -2021 ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫിന് സമ്മാനിച്ചു. പുരസ്കാര സമർപ്പണ സമ്മേളനം എം.എസ്. അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് ഇ. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. പ്രവാസി സാഹിത്യകാരൻ കാരൂർ സോമൻ പുരസ്കാരം സമ്മാനിച്ചു. ദേവസ്വം ബോർഡ് മുൻ അംഗം കെ. രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, വൈസ് പ്രസിഡന്റ് സിനുഖാൻ, എ.എം. ഹാഷിർ, ഷക്കീല, മാജിദ സാദിഖ്, വിശ്വൻ പടനിലം, ജഅ്ഫർ സാദിഖ് അൽഖാസിമി, ജഗദീഷ് കരിമുളയ്ക്കൽ, മധു ചുനക്കര, മധു വിഭാകർ, അജയകുമാർ, കെ. സുബൈർകുട്ടി, ജോർജ്, എസ്. ഷാജഹാൻ, എം. ജോഷ്വ, പി.എം. ഷെരീഫ്, ടി. കൊച്ചുകുഞ്ഞ്, എസ്. ബിജുകുമാർ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ: ലണ്ടൻ മലയാളി കൗൺസിലിന്റെ മികച്ച ജീവകാരുണ്യ-വിദ്യാഭ്യാസ പ്രവർത്തകനുള്ള പുരസ്കാരം സാഹിത്യകാരൻ കാരൂർ സോമൻ ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷൻ ചെയർമാൻ എൻ. ഷെരീഫിന് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.