നിയന്ത്രണങ്ങള്‍ ലംഘിച്ചാൽ കർശന നടപടി ആലപ്പുഴ: ജില്ലയിൽ കോവിഡ് ബാധിതർ വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് മാനദണ്ഡങ്ങൾ ശക്തമാക്കിയതായി ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ്. മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ജില്ല പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിളിക്കാം. ഫോൺ: 9497910100. ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, മറ്റ് വലിയ കടകൾ എന്നിവയിൽ 25 ചതുരശ്ര അടിയിൽ ഒരാൾ എന്ന ക്രമത്തിൽ തിരക്ക് ഒഴിവാക്കി പൊതുജനങ്ങളെ പ്രവേശിപ്പിക്കണം. ഇവർക്കാവശ്യമായ സാനിറ്റൈസർ കടയുടമ സൗജന്യമായി നൽകണം. ശരീരോഷ്മാവ് പരിശോധിച്ച് പേരുവിവരങ്ങൾ സൂക്ഷിക്കണം. ജില്ലയിൽ ജിമ്മുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവയുടെ പ്രവർത്തനം അനുവദിക്കില്ല. ഹോട്ടലുകളിലെ പാർട്ടി ഹാളുകളുടെ പ്രവർത്തനവും ഉണ്ടാകില്ല. ഹോട്ടലുകളിൽ ഇരുത്തിയുള്ള ഭക്ഷണവിതരണം കൃത്യമായി സാമൂഹിക അകലം പാലിച്ചേ നടത്താവൂ. എല്ലാ വ്യാപാരസ്ഥാപനങ്ങളും ഓൺലൈൻ വിൽപന പ്രോത്സാഹിപ്പിക്കണം. നിയന്ത്രണങ്ങള്‍ പാലിക്കാത്തവർക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷ നിയമം വകുപ്പ് 188, 269 പ്രകാരവും പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരവും നടപടി സ്വീകരിക്കും. നിയന്ത്രണങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് പൊലീസ് മേധാവി ആവശ്യപ്പെട്ടു. 835 പേര്‍ക്ക് കോവിഡ്; ടി.പി.ആർ 25.24 ശതമാനം ആലപ്പുഴ: ജില്ലയില്‍ 835 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്കും(ടി.പി.ആർ) കുതിക്കുകയാണ്. 25.24 ശതമാനമാണ് നിരക്ക്. 812 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഏഴ് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 16 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 336 പേര്‍ രോഗമുക്തരായി. നിലവില്‍ 4299 പേര്‍ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.