പല്ലനയാറിൻ തീരത്ത് കുമാരനാശാൻ അന്ത്യനിദ്രയിലായിട്ട്​ വർഷം തൊണ്ണൂറ്റിയെട്ട്​

റെഡീമർ ബോട്ട് ദുരന്തത്തിലായിരുന്നു മരണം ആലപ്പുഴ: മഹാകവി കുമാരനാശാന്‍റെ മരണത്തിനിടയാക്കിയ പല്ലനയാറിലെ ബോട്ട് അപകടം നടന്നിട്ട് 98 വർഷം. 1924 ജനുവരി 17 ന് പുലർച്ച ആയിരുന്നു മഹാകവിയെ മലയാളസാഹിത്യത്തിന് നഷ്ടമാക്കിയ റെഡീമർ ബോട്ട് ദുരന്തം. ആലുവയിലേക്ക്​ പോകാനായി കൊല്ലത്തെത്തിയ കുമാരനാശാൻ തുടർയാത്രക്കാണ് 16ന് രാത്രി 10 ന് പുറപ്പെട്ട റെഡീമർ ബോട്ടിൽ കയറിയത്. 95 യാത്രക്കാരെ മാത്രം കയറ്റാൻ ശേഷിയുണ്ടായിരുന്ന ബോട്ടിൽ തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രത്തിൽനിന്ന്​ മുറജപം കഴിഞ്ഞു മടങ്ങിയവര‍ും കോട്ടയത്തു വിവാഹത്തിൽ പങ്കെടുക്കാൻ പോയ ചിലരും ഉൾപ്പെടെ 136 പേരാണ് കയറിയത്. വഴിയിൽനിന്ന് പിന്നെയും യാത്രക്കാർ കയറി. ബോട്ടിന്‍റെ രണ്ടാം നിലയിലായിരുന്നു കുമാരനാശാൻ. രാത്രി സഹൃദയരായ ചിലർക്കൊപ്പം തന്‍റെ കൈവശമുണ്ടായിരുന്ന 'കരുണ' കാവ്യത്തെപ്പറ്റി ചർച്ച നടത്തി മഹാകവി ഉറങ്ങാൻ കിടന്ന ശേഷമായിരുന്നു അപകടം. പുലർച്ച അഞ്ചോടെയാണ് പല്ലനയിൽ കൊടുംവളവിൽ തിരിയുന്നതിനിടെ ബോട്ട് നിയന്ത്രണംവിട്ട്​ മറിഞ്ഞത്. 24 പേരാണ് അപകടത്തിൽ മരിച്ചത്. ഒരു ദിവസത്തിനു ശേഷമാണ് കുമാരനാശാന്‍റെ മൃതദേഹം കണ്ടെത്താനായത്. പിറ്റേന്നായിരുന്നു സംസ്കാരം. 'കരുണ' കാവ്യത്തിന്‍റെ പെൻസിൽ കൊണ്ടെഴുതിയ കൈയെഴുത്ത്​ പ്രതി കേടുകൂടാതെ കിട്ടി. കുമാരനാശാന്‍റെ മൃതദേഹം സംസ്കരിച്ച പല്ലനയാറിൻ തീരത്താണ് സാംസ്കാരിക കേന്ദ്രമായ 'കുമാരകോടി'. കൊല്ലം മുതൽ എറണാകുളം വരെ ഒന്നിടവിട്ട ദിവസങ്ങളിൽ സർവിസ് നടത്തിയിരുന്ന ട്രാവൻകൂർ ആൻഡ്​​ കൊച്ചിൻ മോട്ടോർ സർവിസിന്‍റെ ബോട്ടായിരുന്നു റെഡീമർ. വാട്ടർ കിയോസ്‌ക് വൈകിപ്പിച്ചതിന് മാപ്പ്​ പറയണം -പ്രതിപക്ഷം ആലപ്പുഴ: അമൃത് പദ്ധതി പ്രകാരം നഗരസഭയിൽ ഉദ്ഘാടനം ചെയ്ത 20 വാട്ടർ കിയോസ്കുകൾ മുൻ ഭരണ സമിതിയുടെ കാലത്ത് 90 ശതമാനവും പൂർത്തീകരിച്ചിട്ടും യഥാസമയം ലഭ്യമാക്കാത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമായിരുന്ന ഘട്ടത്തിൽ പോലും ഒരു നടപടിയും സ്വീകരിക്കാതെ ഒരു വർഷം വൈകിപ്പിച്ച് ഉദ്ഘാടന മാമാങ്കം നടത്തുന്നത് രാഷ്ട്രീയ നാടകം മാത്രമാണെന്നും പദ്ധതി വൈകിപ്പിച്ചതിന് ഭരണസമിതി ജനങ്ങളോട് മാപ്പ് പറയണമെന്നും യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ റീഗോ രാജു ആവശ്യപ്പെട്ടു. നാല്​ മാസം മുൻപ് നടന്ന കൗൺസിൽ യോഗത്തിൽ, ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രവർത്തനം ആരംഭിക്കുമെന്ന് കൗൺസിലിന് ഉറപ്പ് നൽകിയിട്ടും അകാരണമായി വാട്ടർ കിയോസ്ക്കുകൾ പ്രവർത്തിപ്പിക്കാൻ കാലതാമസം വരുത്തിയത്​ മാപ്പ് അർഹിക്കാത്തതാണ്​. ഈ സാഹചര്യത്തിലാണ്​ യുഡിഎഫ് കൗൺസിലർമാർ ഉദ്ഘാടന യോഗം ബഹിഷ്കരിച്ചതെന്ന്​ അദേഹം പറഞ്ഞു. റീഗോ രാജു,സജേഷ് ചാക്കുപറമ്പിൽ, പി.എസ് ഫൈസൽ, കൊച്ചുത്രേസ്യാമ്മ ജോസഫ്, സുമം സ്കന്ദൻ, ജി. ശ്രീലേഖ, അമ്പിളി അരവിന്ദ്, കെ.എ ജെസിമോൾ, പി.ജി എലിസബത്ത്, ബിജി ശങ്കർ തുടങ്ങിയവർ ബഹിഷ്കരണത്തിന്​ നേതൃത്വം നൽകി. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാമ്പ് ചേർത്തല: എസ് എൻ ട്രസ്റ്റ്‌ ഹയർ സെക്കന്‍ററി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്‍റെ ത്രിദിന ക്യാമ്പ് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ല ചെയർമാൻ ഡോ: ആർ. മണികുമാർ ഉദ്ഘാടനം ചെയ്തു. 10 കുടുംബങ്ങൾക്കുള്ള ഹൈജീൻ കിറ്റുകളും മാസ്കുകളും വിതരണം ചെയ്തു. ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ്​ ജില്ല സെക്രട്ടറി ഹേമലത മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ യു.ജയൻ അധ്യക്ഷത വഹിച്ചു. അനിൽ. ബി. കൃഷ്ണൻ, ജയകല, സെൽജി, എൻ. ജയൻ, സുദീപ്. പി. ദാസ്, ജി.അജി, ബിജി ദാമോദരൻ എന്നിവർ സംസാരിച്ചു. APL SCOUT ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്‍റെ ത്രിദിന ക്യാമ്പ് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ജില്ല ചെയർമാൻ ഡോ: ആർ. മണികുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.