കൂടുതൽ പേർ നിരീക്ഷണത്തിൽ ആലപ്പുഴ: സൈബര്‍ലോകത്ത് കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരെയും കണ്ടെത്താൻ ജില്ല പൊലീസ് നടത്തിയ വ്യാപകപരിശോധനയില്‍ രണ്ടുപേര്‍ അറസ്റ്റിലായി. മണ്ണഞ്ചരി, പട്ടണക്കാട് സ്റ്റേഷൻ പരിധികളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. അഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. തുടർന്നും കുറ്റകൃത്യത്തിലുൾപ്പെടാൻ സാധ്യതയുള്ളവരെ ഇന്‍റർനെറ്റ് ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ പല തട്ടുകളായി തിരിച്ച് നിരീക്ഷണത്തിലാക്കിയിരിക്കയാണ്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ തുടരുമെന്ന് ജില്ല പൊലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു. നീലംപേരൂർ പി.എച്ച്.സി നവീകരണം ഉടൻ -എം.എൽ.എ കുട്ടനാട്: നീലംപേരൂർ ഗ്രാമ പഞ്ചായത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്‍റെ നവീകരണം അടിയന്തരമായി നടപ്പാക്കുമെന്ന് തോമസ്.കെ.തോമസ് എം.എൽ.എ. നിലവിൽ കെട്ടിടം നിർമിക്കുന്നതിന് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം മുഖേന 1.20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2.10 കോടി രൂപയുടെ കെട്ടിടം നിർമിക്കുന്നതിനുള്ള എസ്റ്റിമേറ്റാണ് തയാറാക്കിയിട്ടുള്ളത്. അധികമായി വരുന്ന 60 ലക്ഷം രൂപ അനുവദിക്കാൻ സംസ്ഥാന സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അനുമതി നൽകാമെന്ന് ആരോഗ്യ മന്ത്രി ഉറപ്പ് നൽകിയതായും എം.എൽ.എ. അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ എം.എൽ.എ മാർക്കുള്ള അഞ്ചുകോടിയിൽ നാലുകോടി രൂപ ആരോഗ്യ വകുപ്പിനായി നീക്കി വെച്ചിരുന്നു. ഇതിൽനിന്ന് വെളിയനാട് സാമൂഹിക ആരോഗ്യ കേന്ദ്രം, നീലംപേരൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെ നവീകരണത്തിന് തുക വിനിയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്ന് എം.എൽ എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.