സി.എം.സ്റ്റീഫന്‍ ചരമ വാര്‍ഷിക ദിനാചരണം നടത്തി

മാവേലിക്കര: മുന്‍ കേന്ദ്രമന്ത്രി സി.എം. സ്റ്റീഫന്റെ 39-ാമത് ചരമ വാര്‍ഷിക ദിനം മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന പുതിയകാവ് സെന്റ് മേരീസ് കത്തീഡ്രലില്‍ ആചരിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം എം. മുരളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഗോപന്‍ അധ്യക്ഷത വഹിച്ചു. കൊല്ലം ഡി.സി.സി പ്രസിഡൻ്റ് രാജേന്ദ്രപ്രസാദ്, കെ.സി. രാജന്‍, കല്ലുമല രാജന്‍, കെ.ആര്‍. മുരളീധരന്‍, അനിവര്‍ഗീസ്, നൈനാന്‍.സി. കുറ്റിശേരില്‍, ലളിത രവീന്ദ്രനാഥ്, കെ.എല്‍. മോഹന്‍ലാല്‍, ബൈജു.സി. മാവേലിക്കര, അജിത്ത് കണ്ടിയൂര്‍, വേണു പഞ്ചവടി, എന്‍. മോഹന്‍ദാസ്, കൃഷ്ണകുമാരി, മനസ് രാജന്‍, ലതാമുരുകന്‍, ബിജു പുതിയകാവ്, രാജു പുളിന്തറ, ചിത്രാമ്മാള്‍, പോള്‍ മത്തായി എന്നിവര്‍ സംസാരിച്ചു. ചിത്രം മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ സി.എം. സ്റ്റീഫന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ചന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.