കോവിഡ് വ്യാപനം; ജില്ലയിൽ പ്രത്യേക നിയന്ത്രണം

ആലപ്പുഴ: ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി 20 ശതമാനത്തിന് മുകളിൽ എത്തിയ സാഹചര്യത്തിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ എ. അലക്‌സാണ്ടർ ഉത്തരവായി. ജില്ലയിലെ എല്ലാ സാമൂഹിക, രാഷ്ട്രീയ, സമുദായിക പൊതുപരിപാടികൾ, മതപരമായ ചടങ്ങുകൾ, വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പരമാവധി 50 പേരെ മാത്രം പങ്കെടുപ്പിച്ചേ നടത്താൻ പാടുള്ളൂ. പരിപാടികളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും രണ്ടു ഡോസ് വാക്‌സിൻ എടുത്തിരിക്കണം. നിർദേശം ലംഘിക്കുന്ന പരിപാടിയുടെ സംഘാടകർക്കും കെട്ടിട ഉടമക്കും എതിരെ നിയമനടപടി സ്വീകരിക്കും. എല്ലാ സർക്കാർ, അർധ സർക്കാർ, സഹകരണ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങൾ, ചടങ്ങുകൾ എന്നിവ ഓൺലൈനിൽ മാത്രമേ നടത്താവൂ. ഷോപ്പിങ്​ മാളുകൾ, സൂപ്പർ മാർക്കറ്റുകൾ, മറ്റ് വലിയ വ്യാപാര സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ 25 ചതുരശ്രയടിയിൽ ഒരാൾ എന്ന ക്രമത്തിൽ തിരക്ക് ഒഴിവാക്കി മാത്രം പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാം. ജിംനേഷ്യങ്ങളുടെയും നീന്തൽക്കുളങ്ങളുടെയും പ്രവർത്തനം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഹോട്ടലുകളിലെ പാർട്ടി ഹാളുകളുടെ പ്രവർത്തനം നിരോധിച്ചു. ഹോട്ടലുകളിൽ ഇരുത്തിയുള്ള ഭക്ഷണ വിതരണത്തിൽ സമൂഹ അകലം കൃത്യമായി പാലിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.