വിശ്വാസ പ്രമാണങ്ങളില്‍ വിട്ടുവീഴ്ച പാടില്ല- ഹമീദ് ഫൈസി

വണ്ടാനം: ഇസ്​ലാമിക വിശ്വാസ പ്രമാണങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകരുതെന്ന് സുന്നി യുവജന സംഘം സംസ്ഥാന വര്‍ക്കിങ്​ സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. എസ്.വൈ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച തജ്‌ലിയ-43 ലീഡ് സമ്മിറ്റില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവാസ് അഷ്‌റഫി പാനൂര്‍ അധ്യക്ഷനായി. സമസ്ത ജില്ല പ്രസിഡന്റ് ഹദിയത്തുല്ലാഹ് തങ്ങള്‍ അല്‍ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു. എം.എ. അബ്ദുറഹ്മാന്‍ അല്‍-ഖാസിമി, ഫൈസല്‍ ഷംസുദ്ദീന്‍ , യു.അഷ്‌റഫ് വണ്ടാനം, പി.എ ശിഹാബുദ്ദീന്‍ മൗലവി, പി.എ മൂസല്‍ ഫൈസി, ഉസ്മാന്‍ ആയാംപറമ്പ്, അഹമ്മദ് അല്‍ ഖാസിമി, മുജീബ് റഹ്മാന്‍ മണ്ണഞ്ചേരി, വാഹിദ്, ഉസ്മാന്‍ കുട്ടി മൗലവി, ഷാജഹാന്‍ മണ്ണഞ്ചേരി, ഷിബു അസ്ലമി, ഉമ്മര്‍ ആയാംപറമ്പ് എന്നിവർ സംസാരിച്ചു. ഫോട്ടോ( apl sunni): എസ്.വൈ.എസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച തജ്‌ലിയ-43 ലീഡ് സമ്മിറ്റിൽ അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.