ചേർത്തല: കേരളം പോലെ പൊതുവിദ്യാഭ്യാസ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനത്ത് ദേശീയ നയം നടപ്പാക്കുന്നത് ജാഗ്രതയോടെ വേണമെന്ന് മന്ത്രി പി. പ്രസാദ്. എ.കെ.എസ്.ടി.യു ആലപ്പുഴ ജില്ല രജത ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മികച്ച വിദ്യാഭ്യാസ പ്രവർത്തകക്കുള്ള ആർ.എൻ. കൃഷ്ണകുമാർ പുരസ്കാരം വി.പി. മിനികുമാരിക്ക് മന്ത്രി നൽകി. ചേർത്തല ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ല പ്രസിഡന്റ് ഡി. താരാദേവി പതാക ഉയർത്തി. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എൻ.എസ്. ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. യാത്രയയപ്പ് സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ, ജില്ല സെക്രട്ടറി ഉണ്ണി ശിവരാജൻ, പി.വി. സത്യനേശൻ, കെ. അബ്ദുൽ ഖാദർ, ഐബു, കെ.സി. സ്നേഹശ്രീ, വി.ആർ. രജിത, വി.ആർ. ബീന, പി. തുളസീധരൻ, യു. അമൽ, കെ.ജി. ശോഭനൻ, ലിജിമോൾ തുടങ്ങിയവർ സംസാരിച്ചു. ചിത്രം 1 : ചേർത്തലയിൽ എ.കെ.എസ്.ടി.യു ജില്ല രജത ജൂബിലി സമ്മേളനം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.