മാവേലിക്കര : കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മിറ്റി നടപ്പാക്കുന്ന ജൈവ കൃഷി വ്യാപനയജ്ഞത്തിന്റെ ഭാഗമായി നടത്തിയ കാർഷീക ശിബിരം കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് അധ്യക്ഷത വഹിച്ചു. തോമസ്. എം. മാത്തുണ്ണി, കെ.ജി. സുരേഷ് കുമാർ, തോമസുകുട്ടി മാത്യു,ജോയിസ് ജോൺ വെട്ടിയാർ, ജോർജ് മത്തായി, അലക്സി മാത്യു, അലക്സാണ്ടർ നൈനാൻ , പ്രിയ ലാൽ മാവേലിക്കര, ശ്രീകണ്ഠൻ നായർ , ഡിജിബോയ്, സാം വലിയ വീട്ടിൽ, പി. സി.ജോൺ ,സിജി മറിയം സണ്ണി, ജോർജ് വർഗീസ്, ബിനു മാത്യു, ഈപ്പൻ ജോൺ തുടങ്ങിയവർ സംസാരിച്ചു. ചിത്രം : കേരള കോൺഗ്രസ് മാവേലിക്കര ടൗൺ കമ്മിറ്റി സംഘടിപ്പിച്ച കാർഷിക ശിബിരം കേരള കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.